തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്നു പുലർച്ചെയാണ് മുഖ്യമന്ത്രി ഭാര്യ കമലവിജയനും ചെറുമകൻ ഇഷാനുമൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടത്. ......
കൊച്ചി: ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൂലൈ എട്ടിന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. ജില്ലയിലെ ആരോഗ്യ രംഗത്ത് കളമശേരി മെഡിക്കല്‍ കോളേജ് കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകളും, മതിയായ ചികിത്സ പോലും ലഭ്യമല്ലെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം വിലയിരുത്തി. ......
കൊച്ചി: സംസ്ഥാന ഭരണം കെട്ടഴിഞ്ഞ അവസ്ഥയിലായ സാഹചര്യത്തില്‍ കെപിസിസി ആഹ്വാനപ്രകാരം ജൂലൈ 16ന് എറണാാകുളത്ത് ജനകീയ കുറ്റവിചാരണ സദസ് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങള്‍, കടലോര മേഖലയിലെ ജനജീവിതം ദുസഹമാക്കി, മലയോര മേഖലയിലെ വനം വന്യജീവി പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് ജനപക്ഷത്ത് തുറന്നു കാട്ടുകയാണ് ജനകീയ കുറ്റവിചാരണ സദസിലൂടെ ലക്ഷ്യമിടുന്നത്. ......
കൊച്ചി: കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച അഖില കേരള ഇൻ്റർസ്കൂൾ ഡാൻസ് ഫെസ്റ്റിവൽ "ടാരൻറ്റെല്ല സീസൺ 4" ൽ ചിന്മയവിദ്യാലയ വടുതല ഓവറോൾ ചാംപ്യന്മാരായി. കളമശേരി രാജഗിരി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനം നേടി. മിറാഷ് മൂവ്സ്, രംഗ്ലോക് നൃത്യ, താൽ ഇ ദമാക്ക, ഫാഷൻ ഷോ എന്നീ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.ചലച്ചിത്രതാരം തൻവീ റാം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. അരൂര്‍ എംഎല്‍എ ദലീമ ജോജോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ......
കോട്ടപ്പുറം/ മണലിക്കാട്: മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ അത്യാധുനിക രീതിയിലുള്ള വിരമിച്ചവർക്കുള്ള കേന്ദ്രം ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി.കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടെ ഏറെ ചർച്ച ചെയ്യപ്പെടാതെ പോവുകയും, വോട്ടെടുപ്പിന്റന്ന് ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു വിഷയമായിരുന്നല്ലോ ശശി തരൂറിന്റെ നരേന്ദ്രമോദി പ്രേമം. ബി.ജെ.പിയിലേക്ക് ചേക്കേറി അധികാരത്തിന്റെ ഭാഗമായ മാറുവാനുള്ള താൽപ്പര്യത്താൽ നിരന്തരമെന്നോണം മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ തരൂർ, ഒടുവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ പാർട്ടി നേതൃത്വത്തോട് പലകാര്യങ്ങളിലും തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകകൂടി ചെയ്തതോടെ കോൺഗ്രസിൽ നിന്നുള്ള പടിയിറക്കം ഒന്നുകൂടി അടിവരയിട്ട് സൂചിപ്പിച്ചിരിക്കുകയാണ്. ......
സംശുദ്ധ രാഷ്ട്രീയത്തിന്റെ പകരംവയ്ക്കാനില്ലാത്ത നേതാവ്, കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിച്ചയാൾ, കോൺഗ്രസിന്റെ സൗമ്യമുഖം, ശാന്തതയുടെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പര്യായം, ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച പക്വതയാർന്ന നേതൃത്വം......
ഇതൊക്കെയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ തെന്നല ജി.ബാലകൃഷ്ണപിള്ള.
കുന്നത്തൂർതാലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എന്ന ജന്മികുടുംബത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജനനം. എൻ.ഗോവിന്ദപിള്ളയുടെയും ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11-നായിരുന്നു ജനനം. ......

ദോഹ:അറബ്ഓർഗനൈസേഷൻ ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (AOAD) മെഡിറ്ററേനിയൻ അഗ്രോണമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോണ്ട്പെല്ലിയർ (CIHEAM-IAMM), ഈജിപ്തിലെ കാർഷിക ഗവേഷണ കേന്ദ്രം എന്നിവയുമായി സഹകരിച്ച് കെയ്റോയിൽ സംഘടിപ്പിച്ച മിഡിൽ ഈസ്റ്റിലെ കാർഷിക ഭക്ഷ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ മേഖലാ സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു.മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റ് മേഖലകളിലെ കാർഷിക-ഭക്ഷ്യ സംവിധാനങ്ങളുടെ പ്രതിരോധശേഷിയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നെക്സസ് നയങ്ങൾ സംയോജിപ്പിക്കൽ" എന്ന വിഷയത്തിൽനടന്ന സമ്മേളനത്തിൽ ഖത്തർ
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സാകേത് അൽ ഷമ്മാരി സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചു.കാർഷിക സമൂഹങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രായോഗികമായ എക്സിക്യൂട്ടീവ് പ്രോഗ്രാമുകൾ സ്വീകരിക്കുന്നതിനും, പ്രത്യേകിച്ച് ആഗോള സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥാ വ്യതിയാനം, മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ മേഖലകളിലെ ഭക്ഷണം, വെള്ളം, ഊർജ്ജ സുരക്ഷ എന്നിവയെ ബാധിക്കുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികൾ എന്നിവയെ അഭിസംബോധന ചെയ്യുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു.
അറബ് മേഖലയിലെ പ്രധാന വെല്ലുവിളികൾ നേരിടുന്ന കാർഷിക, ഭക്ഷ്യ സംവിധാനങ്ങളുടെ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി സമ്മേളനം നടത്തേണ്ടതിന്റെ പ്രാധാന്യം എ.ഒ.എ.ഡി ഡയറക്ടർ ജനറൽ പ്രൊഫസർ ഇബ്രാഹിം ആദം അഹമ്മദ് അൽ ദുഖൈരി ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് കാലാവസ്ഥാ പ്രശ്നങ്ങൾ, മേഖലയിലെ പൊതുവായ അസ്ഥിരത, ലോകത്തിലെ പ്രധാന സാമ്പത്തിക പരിവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്. ഭക്ഷ്യസുരക്ഷയുടെ പ്രശ്നം ഈ വെല്ലുവിളികളാൽ ഭീഷണിയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ......